എന്തിനു പ്രണയത്തിനന്
ചിറകുകള്‍ മുളച്ചത്
ഓര്‍മ്മകളുടെ വിരഹത്തിന്‍റ
ലാളനകള്‍ക്കു വേണ്ടിയാണൊ?

ഇന്നലെ ഒരുപാടു ദുരം
ഏകായായി സംചരിച്ച പ്രണയം
കണ്ണീരിന്‍റെ ചുവന്ന നിറം
കാണാതിരുനനെങ്കില്‍

ദുഃഖത്തിന്‍റെ വേനല്‍ ചൂടിലും
തണുത്ത കാറ്റിനായ് കാത്തിരുന്ന
വൃക്ഷച്ചില്ലകളില്‍ പ്രണയ്ത്തിന്‍റെ
വിയര്‍പ്പു തുള്ളികളുണ്ട്

പൂര്‍ണ്ണ ചന്ദ്രന്‍ പിറന്ന നിലാവില്‍
താരാട്ടു പാടി ഉറക്കാന്‍
പ്രണയത്തിനു കൂട്ടിന്
സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍

തിമാലകള്‍ക്ക് ഇടയില്‍പെട്ട്
നനഞ്ഞ ചിറകുകള്‍ക്ക്
പ്രണയ്തോടൊപ്പം ഇളം കാററിലൂടെ
സംചരിക്കാന്‍ കഴി്ഞിരുന്നെങ്കില്‍

അഭിപ്രായങ്ങള്‍