വാക്കുകള്‍ കൊണ്ട്
ഞാനൊരു ചിത്രം വരച്ചു
ചെറിയ ചെറിയ
വളരെ ചെറിയ അക്ഷരങ്ങള്‍
അതില്‍ നിറഞ്ഞു നിന്നു
നിറം ഒരു നിറം മാത്രം
ചിത്രം അല്ല വാക്കുകള്‍
എഴുതാന്‍ വേണ്ടി
ഒരു പേന
ഉപയോഗിച്ചത് കൊണ്ടാണ്.
ഞാന്‍ ചിത്രത്തില്‍
സൂക്ഷിച്ചു നോക്കി
അക്ഷരങ്ങള്‍ക്ക് എന്തെ
ഇത്ര രൂപമാറ്റം സംഭവിച്ചു.
അതില്‍ പലതും
ഞാനെഴുതിയത് ആയിരുന്നു.
എന്തിനാണ് നീയും പറയുന്ന്
ഇത് വാക്കുകള്‍ അല്ല
ചിത്രങ്ങള്‍ ആണെന്ന്.
നിനക്കു മനസ്സിലാകുന്നില്ലേ
ഞാനെഴുതിയ വാക്കുകള്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ