നൊബ്പരമായ് മനസ്സില്‍
മഴ പെയ്തു നിറഞ്ഞിടുന്നു
വിരഹത്തിന്‍റ കാഠിനൃമറിഞ്ഞത്
ദുഃഖത്തിന്‍റെ സ്പര്‍ശനമേറ്റത്

ഇന്നലെ കവി പാടിയ മഴ
മേഘങ്ങളുടെ ആരവമായ്
മിന്നല്‍ പിണര്‍ പുണര്‍ന്നിടുന്നു

വെള്ളപ്പൂക്കള്‍ പൊഴിച്ച
മഴയുടെ സൗന്ദരൃം ഇന്നറിയുന്നില്ല

ഓലക്കുടയില്‍ തലവെച്ച
പഴമയുടെ ഇഴുകിച്ചേരല്‍
അസ്തമയ്തിന്‍റെ ചുമപ്പില്‍
മണ്‍മറഞ്ഞു പോയതാണൊ?

മഴയുടെ കൃടെ നൃത്തം ചെയ്യാന്‍
വേനല്‍ വരാന്‍ കാത്തു നില്‍കകാതെ
പ്രണയം മധുമൊഴിയാക്കി
മഴയായ് നീ വന്നിരുന്നുെങ്കില്‍!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ