ഇരുളിന്‍െറ അഗാധതയില്‍
ചിറകു വിടര്‍ത്താന്‍ വെബ്പുന്ന
സ്വപ്നങ്ങളും
ദുഃഖ സമൃതികളുമായ്
എനിക്കെന്‍െറ ഹൃദയം നഷ്ടമായി

മനസ്സിനെ മഥിക്കുന്ന
മാസ്മര ലോകത്ത്
ഇന്ദ്രിയങ്ങളാല്‍ അലിയുന്ന
സ്വപ്ന ലോകത്ത്
നാദമായ് സംഗീതമായ്
എന്നിലെ എന്നെ നീ ഉണര്‍ത്തി

നിന്‍െറ ആത്മ സൗന്ദരൃത്തില്‍
ഹൃദയാകാശത്തില്‍ വിടരുന്ന
ഓരോ റോസാ പുഷ്പ ദളങ്ങളും
എന്നെ ആനന്ദത്തിലെത്തിച്ചു

നിന്‍െറ നയനങ്ങളില്‍
വശൃ മോഹന രാഗത്തില്‍
കടല്‍ തിരമാലകളുതിര്‍ക്കും പോലെ
എന്‍ മനം അലയുന്നു

നീ സ്വര തന്ത്രിയിലെ
എന്‍െറ നാദമായിരുന്നെങ്കില്‍
ആനന്ദമായ് ആ നാദമെന്നെ
നന്മയിലേക്ക് നയിച്ചീടും

അഭിപ്രായങ്ങള്‍