ഏകാന്തതയില്‍
ഞാന്‍ കവിത തേടിയലഞ്ഞു
കവിത ഞാന്‍ കണ്ടില്ല
അഹങ്കാരത്തോടെ പ്രണയിച്ചു
അത് വിരഹ ദുഃഖമായി മാറി

ഇരുളിന്‍റെ തീരങ്ങളില്‍
ഒരു ഭ്രാന്തനെ പോലെ
ഞാനലഞ്ഞു നടന്നു
വാക്കുകളുടെ ഭ്രൂണം നശിച്ചു
ദേഷൃത്തോടെ ഞാന്‍
വാക്കുകളെ വലിച്ചെറിഞ്ഞു
കവിത ദുഃസ്വപ്നമായി മാറി
ഋതുക്കള്‍ മാറി മറഞ്ഞു
കവിത ഞാന്‍ മറന്നു

ഒരു പുലരിയില്‍
അറിയാതെ സ്വപ്നം പോലെ
സംഗീതം പദമായ്
ഭാവനകള്‍ക്ക് രൂപം വന്നു
കവിത അനുഭൂതിയായ്
ഹൃദയനാളങ്ങള്‍ തെളിച്ച
മണ്‍ വിളക്കായി

അഭിപ്രായങ്ങള്‍