ഞാന്‍ കവിതയെഴുതാന്‍
നദിയെ നോക്കിയിരുന്നു.
വളരെ പതുക്കെ നിശബ്ദമായ്
അവള്‍ സഞ്ചരിക്കുന്നു.
ഈ നദിയെ എങ്ങിനൊണ്
പലരും അവാഹിച്ച്
കവിതയാക്കി മാറ്റിയത്
ഇവള്‍ പ്രണയത്തിന്‍റെ
കഥകള്‍ പറയുമേ?
ഞാന്‍ ആലോചിച്ചു
കുറച്ചു കഴിഞ്ഞപ്പോള്‍
അവള്‍ എന്‍റെ ഹൃദയം
ഒപ്പിയെടൂക്കുന്നതായി തോന്നി
നദി എന്‍റെ കാതില്‍ പറഞ്ഞു
ഞാന്‍ നിന്നെ പോലെയാണ്
നിന്‍റെ പ്രണയം പോലെ
ഞാന്‍ ഒഴുകിക്കൊണ്ടിരുന്നു
ഞാന്‍ നദിയെ സൂക്ഷിച്ചുനോക്കി
എനിക്കു പ്രണയിക്കാന്‍
അറിയുമെന്ന് നീ അറിയുമോ?
കുറച്ചു കഴിഞ്ഞപ്പോള്‍
അവള്‍ മാറുന്നതായി കണ്ടു
നദി നിശബ്ദത വെടിയുകയാണ്.

അഭിപ്രായങ്ങള്‍