ഒരു വീഥിയിലൂടെ നടക്കുകയായിരുന്നു
ചുറ്റും മഞ്ഞു പുതച്ചു നില്‍ക്കുന്ന
പല നിറത്തിലുള്ള പുഷ്പങ്ങള്‍
പുഞ്ചിരി പൊഴിച്ചു നില്‍ക്കുന്നു
നിറങ്ങള്‍ക്കനുസരിച്ച് അവയുടെ-
പുഞ്ചിരി മാറിക്കൊണ്ടിരുന്നു
നിറങ്ങള്‍ എങ്ങും നിറങ്ങള്‍
മനോഹരമായ ഇതളുകള്‍
അവെ കണ്ണുകളില്‍ നിന്നും
അകറ്റാന്‍ കഴിയുന്നില്ല
പുഷ്പങ്ങളില്‍ ഒന്നിനെ ഇറുത്ത്
ഹൃദയ്തോടു ചേര്‍ത്തു വെച്ചു
അവയുടെ സുഗന്ദം
പുതിയ പരിമളം നല്‍കി
കുറച്ചു കഴിഞ്ഞപ്പൊള്‍
പുഷ്പം വാടിയതായി കണ്ടു
മറ്റു പുഷ്പ്ങള്‍ എന്നെ നോക്കി
പു്ഞ്ചിരിച്ചു കൊണ്ടിരുന്നു
വീണ്ടും ഒന്ന് അടര്‍ത്തിയെടുക്കാന്‍
എനിക്ക് കഴിയുമായിരുന്നില്ല
നാളെ കൊഴിയും എന്ന് അവര്‍ക്കറിയില്ലല്ലോ
മറുപടിഇല്ലാതാക്കൂ