ഒന്ന്
നദി നഗ്നയാകുന്നു
നനഞ്ഞ മാറില്‍
ഓളങ്ങള്‍ പഴങ്കഥയായി
വേനല്‍ വരുന്നു
രണ്ട്
ഗ്രീഷ്മ കാലത്തെ ചൂടിലും
ദാഹമകറ്റാന്‍ വേണ്ടി
പച്ചപ്പുകള്‍ തേടിയുള്ള
യാത്ര അവസാനിക്കുന്നില്ല
മൂന്ന്
നദിയെ ജീവിത യാത്രയായി
വര്‍ണ്ണിക്കാന്‍ കവികള്‍
മുറിച്ചു മാറ്റിയ മരങ്ങളുടെ
അടിവേരുകള്‍ തേടുന്നു
നാല്
യൗവനത്തിലെ ആരംഭം
മലിന മാകാതിരിക്കാന്‍
ശൈശവത്തിലെ നഗ്നത
മറക്കൂന്നു നദി
അഞ്ച്
തുഴഞ്ഞു നീങ്ങുന്ന
കൊതുബു വള്ളങ്ങളെ
നദി വാര്‍ദ്ധകൃത്തിന്‍്റെ
ആലസൃത്തില്‍ അറിയൂന്നില്ല
ആറ്
സൂരൃന്‍്റെ ഉദയാസ്തമയങ്ങളില്‍
വിവിധ കാലപ്രവാഹത്തിലൂടെ
വീണ്ടുമൊരു ജന്മ്തിനായി
കാത്തിരുന്നു നദി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ